SOLAR KERALA | MURICKENS GROUP
09447366779 | Enquiry | Send Mail
An ISO 9001:2015 Certified Company | 2018 Business Achievement Award Winner
09447366779, 09400464444 murickans@gmail.com
ഇനി സോളാർ ഉത്പന്നങ്ങളുടെ വില കൂടും ; GST ഉയർത്താൻ തീരുമാനിച് ഗവണ്മെന്റ്
Renewable Energy Industry യെ ഞെട്ടിച്ചു സോളാർ ഉത്പന്നങ്ങളുടെ നികുതി 5% ൽ നിന്ന് 12% ആയി ഉയർത്താൻ ജിഎസ്ടി കമ്മിറ്റിയുടെ ശുപാർശ. 2021 സെപ്റ്റംബർ 17 -ന് നടന്ന ജിഎസ്ടി കൗൺസിലിന്റെ 45 -ാമത് യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 2021 ഒക്ടോബര് 1 മുതൽ ഇത് പ്രാബല്യത്തിൽ വരും.
നിലവിൽ, എല്ലാ സോളാർ പാനലുകളുടെയും ജിഎസ്ടി നിരക്ക് 5% ആണ്. 2017 ൽ Indirect tax പുതുക്കിയപ്പോൾ ആയിരുന്നു ഇത് തീരുമാനിച്ചിരുന്നത്.
കൂടാതെ 2022 ഏപ്രിൽ വരെ സോളാർ ഉത്പന്നങ്ങൾക്ക് Import duty-free കാലയളവ് ആണ്. അതിനുശേഷം, സോളാർ മൊഡ്യൂളുകൾക്ക് 40% സോളാർ സെല്ലുകൾക്ക് 25% എന്നിങ്ങനെ അടിസ്ഥാന കസ്റ്റംസ് തീരുവ ഇറക്കുമതിയിൽ നിന്ന് ഈടാക്കും. അടുത്ത വർഷം വരെ ഡവലപ്പർമാർ പ്രയോജനപ്പെടുത്തുന്ന നികുതി അവധിക്കാലത്തെ വിടവ് നികത്താനുള്ള സർക്കാരിന്റെ രീതിയായിരിക്കാം ഇത്. എന്നാൽ ഇത്രയും വലിയ നികുതി വർദ്ധനവ് സോളാർ ഡെവലപ്പേഴ്സിനെ പ്രതികൂലമായി ബാധിക്കുവാൻ സാധ്യത ഉണ്ട്.