SOLAR KERALA | MURICKENS GROUP
09447366779 | Enquiry | Send Mail
An ISO 9001:2015 Certified Company | 2018 Business Achievement Award Winner
09447366779, 09400464444 murickans@gmail.com
വൈദ്യുതി നിരക്ക് വർധന ; 15-50 പൈസ വരെ കൂടും.
തിരുവനന്തപുരം : അടുത്ത ഒരു വർഷത്തേക്ക് വൈദ്യുതി നിരക്ക് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ വർധിപ്പിക്കുന്നു. ഗാർഹിക നിരക്കിൽ യൂണിറ്റിന് 15 മുതൽ 50 പൈസ വരെ കൂടുമെന്നാണു അറിയുന്നത്. യൂണിറ്റിന് ശരാശരി 70 പൈസ വർധനയാണ് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഹൈ ടെൻഷൻ (എച്ച്ടി), എക്സ്ട്രാ ഹൈ ടെൻഷൻ (ഇഎച്ച്ടി) വ്യവസായങ്ങളുടെയും വാണിജ്യ ഉപയോക്താക്കളുടെയും നിരക്കുകളും വർധിപ്പിക്കണമെന്നു ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർ അധിക വൈദ്യുതിക്ക് അധിക നിരക്ക് എന്ന നിലവിലു ള്ള സ്ലാബ് സംവിധാനം തുടരും. എന്നാൽ വൈദ്യുതി നിരക്കിൽ വലിയ വർധന ഉണ്ടാകില്ല, പരമാവധി കുറഞ്ഞ തോതിലുള്ള നിരക്കുവർധന മാത്രമായിരിക്കും എന്നാണ് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞത്.
5 വർഷത്തേക്കുള്ള വർധന കമ്മിഷൻ പ്രഖ്യാപിക്കുമെന്നാണു നേരത്തേ അറിയിച്ചിരു ന്നത്. എന്നാൽ, കമ്മിഷൻ ചെയർമാൻ പ്രേമൻ ദിനരാജ് മൂന്നാഴ്ചയ്ക്കകം വിരമിക്കുന്നസാഹചര്യത്തിൽ, ഒരു വർഷത്തേക്കുള്ള വർധനയാണ് ഉണ്ടാവുക.