SOLAR KERALA | MURICKENS GROUP
09447366779 | Enquiry | Send Mail
An ISO 9001:2015 Certified Company | 2018 Business Achievement Award Winner
09447366779, 09400464444 murickans@gmail.com
പുരപ്പുറ സോളാർ ; അപേക്ഷാ നടപടികൾ ലളിതമാക്കാൻ ഇനി ദേശീയ പോർട്ടലും
പുരപ്പുറ സോളർ സ്ഥാപിക്കുന്നതിനുള്ള അപേക്ഷാ നടപടികൾ ലളിതമാക്കാൻ ഇനി ദേശീയ പോർട്ടലും. പോർട്ടൽ പ്രവർത്തനം ആരംഭിച്ചെങ്കിലും കെഎസ്ഇബി വഴിയുള്ള നിലവിലെ എംപാനൽഡ് സോളർ ഇൻസ്റ്റലേഷനും തുടരും. പുരപ്പുറ സോളർ സ്ഥാപി ക്കാൻ ഉപയോക്താവിന് ഇഷ്ടമു ള്ള കമ്പനിയെ സമീപിക്കാമെന്നു കേന്ദ്രസർക്കാർ മുൻപു വ്യക്തമാക്കിയിരുന്നു. എന്നാൽ നിലവിൽ കേരളത്തിൽ കെഎസ്ഇബി വഴി പദ്ധതി നടപ്പാക്കിയാൽ മാത്രമേ സബ്സിഡി ലഭിക്കുമായിരുന്നുള്ളൂ. പുരപ്പുറ സോളർ പദ്ധതി യിൽ സബ്സിഡി തുക കഴിഞ്ഞുള്ള തുകയാണ് എംപാനൽഡ് കമ്പനികൾക്ക് ഇപ്പോൾ നൽകുന്നത്. പുതിയ സ്കീം നിലവിൽ വരുന്നതോടെ പൂർണ തുക നൽകി വ്യക്തിക്ക് ഇഷ്ടമുള്ള കമ്പനിയെ നിയോഗിച്ച് സോളർ സ്ഥാപിക്കാം. 30 ദിവസത്തിനുള്ളിൽ വിതരണ കമ്പനി സബ്സിഡി തുക ബാങ്ക് അക്കൗണ്ടിൽ നൽകണമെന്നാണു പുതിയ വ്യവസ്ഥ. എംപാനൽഡ് രീതിയിലെ സബ്സിഡി നിലവിലുള്ളതുപോലെ തുടരും.
റജിസ്ട്രേഷൻ എങ്ങനെ?
• solarrooftop.gov.in എന്ന വെബ്സൈറ്റ് തുറന്ന് Registration for Login എന്ന വിഭാഗത്തിൽ സംസ്ഥാനം, വിതരണ കമ്പനി (കെ. എസ്ഇബി), കൺസ്യൂമർ നമ്പർ എന്നിവ നൽകുക. തുടർന്നു മൊബൈൽ നമ്പർ നൽകുമ്പോൾ, മൊബൈലിൽ വരുന്ന ഒടിപിയും ഉപഭോക്താവിന്റെ ഇമെയിൽ വിലാസവും നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കുക.
• ഇമെയിലിൽ ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ അക്കൗണ്ട് സജ്ജമാകും.
ആപ്ലിക്കേഷൻ
• വീണ്ടും വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് വിലാസം, സോളർ പദ്ധതിയുടെ ശേഷി എന്നിവ നൽകി അപേക്ഷിക്കാം. ഏറ്റവും ഒടുവിലത്തെ വൈദ്യുതി ബില്ലി ന്റെ കോപ്പിയും upload ചെയ്യണം. അപേക്ഷ കെഎസ്ഇബിയിലേക്കു തനിയെ കൈമാറും. ഇൻസ്റ്റലേഷൻ
• വിതരണ കമ്പനിയുടെ (കെ.എസ്.ഇ.ബി) സാങ്കേതിക പഠനത്തിനു ശേഷം അംഗീകാരം ലഭിച്ചാൽ മാത്രമേ സോളർ പദ്ധതി സ്ഥാപിക്കാനാവൂ. അംഗീകാരം ലഭിച്ചോയെന്ന് ഇമെയിൽ വഴി അറിയിക്കും.
• വിതരണ കമ്പനിയിൽ എംപാനൽ ചെയ്തതോ രജിസ്റ്റർ ചെയ്തതോ ആയ കമ്പനികളിൽ നിന്ന് ഇഷ്ടമുള്ളവയെ വിളിച്ച് പ്ലാന്റ് ഇൻസ്റ്റാൾ ചെയ്യാം.
• ഗുണനിലവാരമുള്ള വസ്തുക്കൾ ഉപയോക്താവിനു തിരഞ്ഞെടുക്കാം. കമ്പനിയുമായി ഉപയോക്താവ് കരാർ വയ്ക്കണം. 5 വർഷത്തേക്കുള്ള പരിപാലന ചുമതലയും കമ്പനിക്കുണ്ടാകും.
• ഇൻസ്റ്റാൾ ചെയ്ത ശേഷം നെറ്റ് മീറ്ററിങ് നടത്താൻ സൈറ്റിലൂടെ അപേക്ഷ നൽകണം. സോളാർ പ്ലാന്റിൽ നിന്നുള്ള വൈദ്യുതി, ഗ്രിഡുമായി പങ്കുവയ്ക്കുന്നതിനുള്ള മീറ്ററിങ് സംവിധാനമാണ് നെറ്റ് മീറ്ററിങ്.
• അപേക്ഷിക്കുമ്പോൾ പുരപ്പുറ സോളർ പദ്ധതിയുടെ ചിത്രം, കമ്പനിയുടെ പേര്, വാട്ടേജ്, സോളർ മൊഡ്യൂളിന്റെ വിവരങ്ങൾ എന്നിവയടക്കം നൽകണം. തുടർന്നു വിതരണ കമ്പനിയിൽ നിന്ന് ആൾ വീട്ടിലെത്തി നെറ്റ് മീറ്ററിങ് പൂർത്തിയാക്കും. കമ്മിഷനിങ് സർട്ടിഫിക്കറ്റ് ഓൺലൈനായി ലഭിക്കും.
സബ്സിഡി
• ബാങ്ക് വിവരങ്ങൾ, കാൻസൽ ചെയ്ത ചെക്കിന്റെ കോപ്പി എന്നിവ സബ്സിഡി ലഭിക്കുന്ന തിനായി അപ്ലോഡ് ചെയ്യുന്ന മുറയ്ക്ക് കേന്ദ്ര സബ്സിഡി അക്കൗണ്ടിലേക്കു വരും.